എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ളോക്കില്‍ ഓണക്കൂര്‍, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്. 30.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് രാമമംഗലം, പിറവം പഞ്ചായത്തുകള്‍, കിഴക്ക് തിരുമാറാടി, മാറാടി പഞ്ചായത്തുകള്‍, തെക്ക് പിറവം, ഇലഞ്ഞി, തിരുമാറാടി, പഞ്ചായത്തുകള്‍, വടക്ക് രാമമംഗലം, മാറാടി പഞ്ചായത്തുകള്‍ എന്നിവയാണ്.